shobanafans
Would you like to react to this message? Create an account in a few clicks or log in to continue.

SHOBANA ABOUT MICHEL JACSON

Go down

SHOBANA ABOUT MICHEL JACSON Empty SHOBANA ABOUT MICHEL JACSON

Post by mallu Sun Jun 28, 2009 11:15 am

SHOBANA ABOUT MICHEL JACSON
അഭിനേത്രി എന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയായ ശോഭന പോപ് രാജാവിനൊ പ്പം വേദി പങ്കിട്ടതിന്‍റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. 1999 ജൂണ്‍ 28ന് മ്യൂണിക്കില്‍ സത്യമേവ ജയതേ കണ്‍സര്‍ട്ടിലാണ് ശോഭന യ്ക്ക് ജാക്സനൊപ്പം നൃത്തംവച്ചത്. പ്രശസ്ത സംഗീത ജ്ഞന്‍ എ.ആര്‍. റഹ്മാന്‍റെ നേതൃത്വത്തില്‍ നടന്ന സംഗീതനൃത്തസന്ധ്യയില്‍ ശോഭന യ്ക്കൊപ്പം പ്രഭുദേവയും പങ്കെടുത്തിരുന്നു, ഹിന്ദുജാ കുടുംബത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

നെല്‍സന്‍ മണ്ടേലാ ഫൗണ്ടേഷനും റെഡ് ക്രോസ് സൊസൈറ്റിയും ചേര്‍ന്ന് കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയതായിരുന്നു പാട്ടിന്‍റെ ആ പാലാഴി. വീ ആര്‍ ദ് വേള്‍ഡ് തുടങ്ങിയ വിഖ്യാത ഗാനങ്ങള്‍ പാടിയാണ് അന്ന് ഒളിംപിക് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആരാധകരെ ജാക്സന്‍ കൈയിലെടുത്തത്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വെള്ളവസ്ത്രത്തിലായിരുന്നു ജാക്സന്‍. ഇന്ത്യന്‍ സംഗീതത്തിന്‍റെ അന്തസ ത്ത കളയാതെയായിരുന്നു ജാക്സന്‍ പാടിയത്.

ജാക്സന്‍റെ വേര്‍പാടിനോട് ശോഭന പ്രതികരിച്ചത് ഇങ്ങനെ. ഓരോരുത്തരും ലോകം വിട്ടുപോവുമ്പോഴാണ് നമ്മള്‍ എത്ര ചെറിയ സമയം കടമെടുത്താണ് എത്തിയിരിക്കുന്നതെന്ന് ഓര്‍മിക്കപ്പെടുന്നത്. ഒരു കലാകാരനെന്ന നിലയില്‍ അദ്ദേഹം പോപ് സംസ്കാരത്തിനു നല്‍കിയ സംഭാവനകള്‍ താരതമ്യപ്പെടുത്താനാവാത്തതാണ്. എന്നാല്‍ പാട്ടുകാരനെന്നതിലുപരി ലോകസമാധാനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രവൃത്തികള്‍ ഇനിയാവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുക. അതുവീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നതു മറ്റൊന്നാണ്, ലോകത്തിനു മാറ്റം വരുത്താന്‍ ആഗ്രഹിച്ചിരുന്നര്‍ക്ക് ഇവിടെ മാതൃകകള്‍ ഉണ്ടായിരുന്നെന്ന്''.

mallu
Forum Lengend

Posts : 701
Join date : 2008-09-12

Back to top Go down

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum